ദേശീയം

കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലിലുള്ളവരെ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിച്ച്  ഇന്ത്യന്‍ നാവികസേന. മുഴുവൻ പേരും സുരക്ഷിതരെന്ന് നാവികസേന അറിയിച്ചു. 

15 ഇന്ത്യക്കാര്‍ അടക്കം 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. ലൈബീരിയന്‍ പതാക ഘടിപ്പിച്ച 'എംവി ലില നോര്‍ഫോള്‍ക്ക്' എന്ന ചരക്ക് കപ്പലാണ് ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയത്. 

ആറംഗ സംഘമാണ് കപ്പല്‍ റാഞ്ചിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് ദൗത്യത്തിലേര്‍പ്പെട്ടത്.

Leave A Comment