പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് പത്മശ്രീ
ന്യൂഡൽഹി: രാജ്യം പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. 34 പേരുടെ ആദ്യ ഘട്ട പട്ടികയാണ് പുറത്ത് വന്നത്. കേരളത്തിൽ നിന്ന് കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനും തെയ്യം കലാകാരൻ ഇ.പി. നാരായണനും കാസർഗോട്ടെ നെൽ കർഷകൻ സത്യനാരായണൻ ബലേമിയും പത്മശ്രീ പുരസ്കാരത്തിന് അർഹരായി.
ഛത്തിസ്ഗഡിൽ നിന്നുള്ള ആദിവാസി വിഭാഗത്തിലെ വ്യക്തി ജഗദീശ്വർ യാദവ്, ഛാർഖണ്ടിലെ വന അവകാശ പ്രവർത്തക ചാമി മുർമു, ഹരിയാന സ്വദേശിയായാ സാമൂഹിക പ്രവർത്തകൻ ഗുരുവീന്ദർ സിംഗ് തുടങ്ങിയവരും പത്മശ്രീ നേടിയവരുടെ പട്ടികയിൽ ഇടം നേടി.
അൺസംഗ് ഹീറോസ് ക്യാറ്റഗറിയിൽ വ്യത്യസ്ഥമായ സാമൂഹിക പ്രവർത്ത നങ്ങളിൽ മികവ് തെളിയിച്ച ആളുകൾക്കാണ് ഈ കാറ്റഗറിയിൽ പുരസ്കാരങ്ങൾ നൽകുന്നത് വിവിധ മേഖലകളിൽനിന്ന് പത്മ പുരസ്കാരങ്ങൾക്ക് അർഹമായവരുടെ പട്ടികയും ഉടനെ പുറത്തുവിടും.
Leave A Comment