പശ്ചിമബംഗാളിലെ അസൻസോളിൽ ബിജെപി സ്ഥാനാർത്ഥി പിൻമാറി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാർത്ഥി പിന്മാറി. അസൻസോൾ മണ്ഡലത്തിൽ മത്സരിക്കാനിരുന്ന പവൻ സിംഗാണ് ചില കാരണങ്ങളാൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചത്.പ്രമുഖ ഭോജ്പുരി ഗായകനാണ് പവൻ സിംഗ്. തൃണമൂൽ കോൺഗ്രസ് നേതാവ് ശത്രുഘ്നൻ സിൻഹയാണ് മണ്ഡലത്തിലെ നിലവിലെ എംപി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പവൻ സിംഗ് നേരത്തെ നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചയായിരുന്നു.
പിൻമാറ്റത്തെ തൃണമൂൽ കോൺഗ്രസ് പരിഹസിച്ചു. പശ്ചിമബംഗാളിലെ ജനങ്ങളുടെ ശക്തിയുടെ ഫലമാണിതെന്ന് അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.
Leave A Comment