ദേശീയം

ഏഴു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി; ബിജെപിക്ക് നിര്‍ണായകം

മൊകാമ: ആറു സംസ്ഥാനങ്ങളിലെ ഒഴിവുള്ള ഏഴു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നു. പോളിങ്ങ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു.വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 

ബിഹാറില്‍ മൊകാമ, ഗോപാല്‍ ഗഞ്ജ്, മഹാരാഷ്ട്രയില്‍ അന്ധേരി ഈസ്റ്റ്, ഹരിയാനയില്‍ ആദംപൂര്‍, തെലങ്കാനയില്‍ മുനുഗോഡെ, ഉത്തര്‍പ്രദേശിലെ ഗോല ഗോകരണ്‍നാഥ്, ഒഡീഷയിലെ ദാംനഗര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. ഈ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നവംബര്‍ ആറിന് നടക്കും. 

ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. തെലങ്കാന രാഷ്ട്രസമിതി, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി, ബിജു ജനതാദള്‍ തുടങ്ങിയവയാണ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായി മത്സരരംഗത്തുള്ളത്.

Leave A Comment