ദേശീയം

രാഖി സാവന്ത് അറസ്റ്റില്‍; നടപടി നടി ഷേര്‍ലിന്‍ ചോപ്രയുടെ പരാതിയില്‍

മുംബൈ:നടി രാഖി സാവന്ത് അറസ്റ്റില്‍. നടി ഷേര്‍ലിന്‍ ചോപ്രയുടെ പരാതിയിലാണ് രാഖിയെ മുംബൈയിലെ അമ്പോലിപൊലീസ് കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്യലിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തികയായിരുന്നു. ഇന്നലെ രാഖിയുടെ മുന്‍‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 

രാഖിയെ അറസ്റ്റു ചെയ്ത വിവരം ഷേര്‍ലിന്‍ ചോപ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതിനും ഷേര്‍ലിനെതിരെ മോശം ഭാഷ ഉപയോഗിച്ചതിനുമാണ് കഴിഞ്ഞ വര്‍ഷം രാഖി സാവന്ദിനെതിരെ പരാതി നല്‍കുന്നത്. തന്റെ പുതിയ ഡാന്‍സ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് രാഖി അറസ്റ്റിലാവുന്നത്. ഭര്‍ത്താവ് ആദില്‍ ഖാനൊപ്പമാണ് താരം അക്കാദമി ആരംഭി‌ച്ചത്. 

സംവിധായകന്‍ സാജിദ് ഖാനെതിരെ ഷേര്‍ലിന്‍ ചോപ്ര നടത്തിയ മി ടു പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുണ്ടാകുന്നത്. സാജിദ് ഖാനെ സഹായിക്കുന്നത് സല്‍മാന്‍ ഖാന്‍ ആണെന്ന് ഷെര്‍ലിന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സാജിദിനെ പ്രതിരോധിച്ചുകൊണ്ട് രാഖി എത്തിയത്. ഷെര്‍ലിനെക്കുറിച്ച്‌ മോശം ഭാഷയില്‍ സംസാരിക്കുകയായിരുന്നു. ഇതോടെയാണ് രാഖിക്കെതിരെ ഷെര്‍ലി അപകീര്‍ത്തികേസ് നല്‍കിയത്.

Leave A Comment