ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 14 വയസുകാരൻ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 14 വയസുകാരൻ മരിച്ചു. ധർമ്മപുരിയിലെ തടങ്ങം ഗ്രാമത്തിൽ നടന്ന ജെല്ലിക്കെട്ടിനിടെയാണ് ദാരുണമായ സംഭവം. ഗോകുൽ എന്ന കുട്ടിയാണ് മരിച്ചത്.
ഗോകുൽ കുടുംബാംഗങ്ങളോടൊപ്പമാണ് ജെല്ലിക്കെട്ട് കാണാനെത്തിയത്. ഇതിനിടെയാണ് സംഭവമുണ്ടായത്. ഗോകുലിന്‍റെ വയറ്റിലാണ് കാളയുടെ കുത്തേറ്റത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ ഈ സീസണിൽ മരിക്കുന്ന നാലാമത്തെയാളാണ് ഗോകുൽ.
Leave A Comment