കോണ്‍ഗ്രസ് എന്റെ ശവക്കുഴി തോണ്ടുന്ന തിരക്കില്‍, ഞാന്‍ റോഡുകള്‍ നിര്‍മിക്കുന്ന തിരക്കിലും- മോദി
ബെംഗളൂരു: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിലാണെന്ന് അദ്ദേഹം പരിഹസിച്ചു. കര്‍ണാടകയില്‍ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
മോദിക്കു വേണ്ടി കോണ്‍ഗ്രസ് തിരക്കിട്ട് ശവക്കുഴി തോണ്ടുമ്പോള്‍, ബെംഗളൂരു-മൈസൂരു ഹൈവേ നിര്‍മിക്കുന്നതിന്റെ തിരക്കിലാണ് മോദി. പാവപ്പെട്ടവരുടെ ജീവിതം ആയാസരഹിതമാക്കുന്നതിന്റെ തിരക്കിലാണ് മോദി. എന്റെ ശവക്കുഴിയെക്കുറിച്ച് സ്വപ്‌നം കാണുന്ന കോണ്‍ഗ്രസ് അറിയുന്നില്ല, എനിക്ക് രക്ഷാകവചമായി രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും ആശീര്‍വാദം ഉണ്ടെന്ന കാര്യം, മോദി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനത്തിനും ബെംഗളൂരു-മൈസൂരു ദേശീയപാതയുടെ ഉദ്ഘാടനത്തിനും എത്തിയതായിരുന്നു മോദി. മാണ്ഡ്യ, ഹുബ്ബള്ളി-ധര്‍വാഡ് ജില്ലകളിലായി ഏകദേശം പതിനാറായിരം കോടി രൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപനമാണ് മോദി നിര്‍വഹിച്ചത്.
Leave A Comment