പൊരിഞ്ഞ അടിയോടടി; സാരിക്കുവേണ്ടി ഏറ്റുമുട്ടി യുവതികൾ
ബംഗളൂരു: ബംഗളൂരുവിൽ സാരിക്ക് വേണ്ടി തല്ല് കൂടി രണ്ട് യുവതികൾ. മല്ലേശ്വരത്താണ് സംഭവം. മൈസൂർ സിൽക്സിൽ വസ്ത്രം വാങ്ങാനെത്തിയ രണ്ട് യുവതികൾ തമ്മിൽ ഒരു സാരിയുടെ പേരിൽ വാക്ക് തർക്കമുണ്ടായി.
എന്നാൽ പെട്ടന്ന് അക്രമാസക്തരായ ഇരുവരും പരസ്പരം മർദിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു.
സമീപമുണ്ടായിരുന്നവരും സെക്യൂരിറ്റി ജീവനക്കാരും ഇടപെട്ടാണ് ഇരുവരെയും മാറ്റിവിട്ടത്. ഇവർക്ക് പരിക്ക് പറ്റിയോ എന്ന് വ്യക്തമല്ല. സംഭവം കണ്ട് സമീപം നിന്ന മറ്റ് സ്ത്രീകൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം.
Leave A Comment