രജൗരി ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി
ശ്രീഗനഗര്‍: ജമ്മു കാഷ്മീരിലെ രജൗരിയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ സംഭവസ്ഥലത്ത് മരണപ്പെട്ടിരുന്നു. പരിക്കേറ്റ മൂന്ന് സൈനികർ ആശുപത്രിയിൽ മരിച്ചു.
ഭീകരര്‍ നടത്തിയ സ്ഫോടനത്തിലാണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിനി ടയില്‍ ഭീകരരും കൊല്ലപ്പെട്ടതായി സൂചനയുണ്ട്. കാണ്ടി ഗ്രാമത്തിലെ കേസരി മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് ഏ റ്റുമുട്ടല്‍ ആരംഭിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സേനയുടെ സംയുക്ത സംഘങ്ങള്‍ പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിരുന്നു. സുരക്ഷാസേന സംഭവസ്ഥലത്തേക്ക് അടു ക്കുമ്പോള് ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ രജൌരിയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.
Leave A Comment