ഡി.കെ. ശിവകുമാർ ഇന്ന് ഡൽഹിക്കില്ല, മുഖ്യമന്ത്രി ചർച്ച നീളും
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം നീളുന്നു. മുഖ്യമന്ത്രി ചർച്ചയ്ക്കായി പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ഇന്ന് ഡൽഹിയിലേക്ക് തിരിക്കില്ല. ശാരീരിക പ്രശ്നങ്ങളെ തുടർന്നാണ് ഇന്ന് നിശ്ചയിച്ച യാത്ര റദ്ദാക്കിയതെന്ന് ശിവകുമാർ പറഞ്ഞു.
എഐസിസി നേതൃത്വം മുഖ്യമന്ത്രി ചർച്ചയ്ക്കായി ശിവകുമാറിനെ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. മുതിർന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ചർച്ചയ്ക്കായി ഡൽഹിയിൽ തുടരുകയാണ്. ഡികെയെയും സിദ്ധരാമയ്യയെയും ഒന്നിച്ചിരുത്തി ചർച്ച നടത്താമെന്ന നിലപാടിലായിരുന്നു എഐസിസി നേതൃത്വം. ഡികെ യാത്ര റദ്ദാക്കിയതോടെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് നീളും.
Leave A Comment