ദേശീയം

'രാജ്യത്തിന്റെ യശസ്സുയർത്തിയവർ നീതിക്കായി യാചിക്കുന്നു'; രാഹുൽ ​ഗാന്ധി

ദില്ലി: ​ഗുസ്തി താരങ്ങളുടെ സമരത്തിനി പിന്തുണ നൽകി രാഹുൽ ​ഗാന്ധി. രാജ്യത്തിന്റെ യശസ്സുയർത്തിയവർ തെരുവിൽ നീതിക്കായി യാചിക്കുന്നു എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ആരോപണം നേരിടുന്ന എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. വനിതാ ഗുസ്തി താരങ്ങളുടെ ഈ അവസ്ഥകൾക്ക് ഉത്തരവാദി മോദി സർക്കാർ ആണ്. ​ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് രം​ഗത്തെത്തുന്നത്.

അതേ സമയം, ഗുസ്തിതാരങ്ങളുടെ സമരത്തോട് പിന്തുണ അറിയിച്ച് ബിജെപി എംപിമാരും രം​ഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങളായി ബിജെപി എംപി ബ്രിജ് ഭൂഷനെതിരെ ​ഗുസ്തി താരങ്ങൾ നടത്തിവരുന്ന സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിനിടെയാണ് പിന്തുണയുമായി ബിജെപി എംപി രം​ഗത്തെത്തിയിരിക്കുന്നത്.

ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള എംപി പ്രിതം മുണ്ടെ രംഗത്തെത്തി. നേരത്തെ, ഹരിയാനയിലെ ബിജെപി എം പി ബ്രിജേന്ദ്ര സിംഗ് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.

Leave A Comment