പാവപ്പെട്ട തമിഴ് കുടുംബത്തില്‍നിന്ന് ഒരാള്‍ പ്രധാനമന്ത്രിയാകണം; അമിത് ഷാ
ചെന്നൈ:പാവപ്പെട്ട തമിഴ് കുടുംബത്തില്‍നിന്ന് ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിന് ബിജെപിക്കാര്‍ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ചെന്നൈയില്‍നിന്നുള്ള ഭാരവാഹികളുടെ യോഗത്തില്‍ വച്ചാണ് പരാമര്‍ശം. നേരത്തെ കാമരാജും വി.കെ മൂപ്പനാരും തമിഴ്നാട്ടില്‍നിന്ന് പ്രധാനമന്ത്രിയാകേണ്ടതായിരുന്നു. ഇതിന് തടയിട്ടത് ഡിഎംകെ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിക്ക് തമിഴ് സ്വത്വവുമായി ബന്ധമില്ലെന്ന് ഡിഎംകെ ആക്ഷേപം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പരാമര്‍ശം.
Leave A Comment