മണിപ്പൂർ സംഘർഷം; ഇംഫാലിൽ പരിക്കേറ്റ 11 പേർ മരിച്ചു
ഇംഫാൽ: മണിപ്പൂരിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റ 11 പേർ മരിച്ചതായി സ്ഥിരീകരണം. ഈസ്റ്റ് ഇംഫാൽ ജില്ലയിലെ ഖാമെൻലോക് മേഖലയിൽ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.
പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്ര ഖാമെൻലോക് മേഖലയിലെ വീടുകൾക്ക് നേരെ അക്രമികൾ ബോംബ് എറിയുകയായിരുന്നു. ബോംബേറിൽ നിന്ന് രക്ഷ നേടാനായി വീടുകളിൽ നിന്ന് ഇറങ്ങിയോടിയവരെ കാത്തിരുന്ന അക്രമികൾ വെടിവച്ച് വീഴ്ത്തി.
ആക്രമണവിവരം അറിഞ്ഞയുടൻ സുരക്ഷാസേന സ്ഥലത്തെത്തി അക്രമികൾക്ക് നേരെ പ്രത്യാക്രമണം നടത്തി. ഇതോടെയാണ് ഇവർ പിൻവാങ്ങിയത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോരോംപാറ്റിലെ ജെ.എൻ. ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
Leave A Comment