മണിപ്പൂരിൽ സമാധാനാഹ്വാനവുമായി ആർഎസ്എസ്
നാഗ്പുർ: വിവിധ വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ സമാധാനം പുലരണമെന്ന ആഹാന്വവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ്(ആർഎസ്എസ്).
മണിപ്പൂരിലെ അക്രമത്തെ അപലപിക്കുന്നതായും സർക്കാർ, സുരക്ഷാസേന, പോലീസ്, കേന്ദ്ര ഏജൻസികൾ എന്നിവർ ചേർന്ന് സംസ്ഥാനത്ത് ഉടൻ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു.
ജനാധിപത്യ സംവിധാനത്തിൽ വെറുപ്പിനും അക്രമത്തിനും സ്ഥാനമില്ല. ഇരുവിഭാഗങ്ങൾ തമ്മിലുള്ള വിശ്വാസക്കുറവ് പരിഹരിച്ച്, ചർച്ചകളിലൂടെ സമാധാനം ഉറപ്പാക്കണം. നൂറ്റാണ്ടുകളായി ഒന്നിച്ച് കഴിയുന്നവർ തമ്മിലുള്ള സംഘർഷം വേദനാജനകമാണ്.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്തരത്രേയ ഹോസബലെ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കണമെന്നും സമാധാനം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ കുറിച്ചു.
Leave A Comment