മണിപ്പൂരിന്റെ മുറിവ് ഉണക്കണം: രാഹുൽ ഗാന്ധി
ഇംഫാൽ: മണിപ്പൂരിലെ കലാപബാധിത മേഖലകൾ സന്ദർശിക്കുന്നതിൽനിന്ന് തന്നെ തടഞ്ഞതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ തന്നെ തടയുന്നത് ദൗർഭാഗ്യകരമാണെന്ന് രാഹുൽ പറഞ്ഞു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ചുരാചന്ദ്പുരിൽ കലാ പബാധിത മേഖലയിലെ കുക്കി വിഭാഗം ക്യാമ്പുകളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ തന്റെ എല്ലാ സഹോദരങ്ങളെയും കേൾക്കാനാണ് താൻ എത്തിയത്. എല്ലാ വിഭാഗത്തിലേയും ആളുകൾ സ്വാഗതം ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്നു. സർക്കാർ തന്നെ തടഞ്ഞത് ദൗർഭാഗ്യകരമാണ്. മണിപ്പൂരിന്റെ മുറിവ് ഉണക്കേണ്ടതുണ്ട്. സമാധാനം മാത്രമായിരിക്കണം നമ്മുടെ മുൻഗണന- അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽ മണിപ്പൂരിൽ എത്തിയത്. ചുരാചന്ദ്പുരിലേക്കുള്ള യാത്രക്കിടെ രാഹുലിനെ പോലീസ് തടഞ്ഞിരുന്നു. ചുരാചന്ദ്പു രിന് 33 കിലോമീറ്റർ അകലെ വിഷ്ണുപുരിലാണ് രാഹുലിന്റെ വാഹനവ്യൂഹം പോലീസ് തടഞ്ഞത്. മണിക്കൂറുകളോളം തടഞ്ഞുവച്ചതോടെ തിരികെ ഇംഫാലിലെത്തിയ രാഹുൽ ഹെലികോപ്റ്റർ മാർഗം ചുരാചന്ദ്പുരിലെത്തി.
Leave A Comment