സെന്തിൽ ബാലാജിയെ പുറത്താക്കിക്കൊണ്ട് തമിഴ്നാട് ഗവർണറുടെ അസാധാരണ നടപടി
ചെന്നൈ: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിൽ ജുഡീഷൽ കസ്റ്റഡിയിലായ വി.സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്നും പുറത്താക്കി തമിഴ്നാട് ഗവർണർ ആർ.എൻ. രവി. സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്ന് അടിയന്തരമായി പുറത്താക്കുന്നതായി ഗവർണർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സെന്തിൽ ബാലാജി മന്ത്രിസഭയിൽ തടരുന്നത് ഭരണഘടനാ സ്തംഭനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവണറുടെ അസാധാരണ നടപടി. മന്ത്രി വി. സെന്തിൽ ബാലാജി നിരവധി അഴിമതിക്കേസുകളിൽ ഗുരുതരമായ ക്രിമിനൽ നടപടികൾ നേരിടുകയാണ്.
ഈ സാഹചര്യത്തിൽ ഗവർണർ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
Leave A Comment