ഏക സിവിൽ കോഡ്: നിർദേശം നൽകാനുള്ള തീയതി നീട്ടി
ന്യൂഡൽഹി: പൊതുജനങ്ങൾക്ക് ഏക സിവിൽ കോഡ് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകി ദേശീയ നിയമ കമ്മീഷൻ.
ജൂലൈ 28 വരെ പൊതുജനങ്ങൾക്ക് സിവിൽ കോഡ് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാമെന്നും അഭൂതപൂർവമായ പിന്തുണയാണ് നിർദേശം സമർപ്പിക്കൽ പ്രക്രിയയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും കമ്മീഷൻ അറിയിച്ചു.
ജൂൺ 14-നാണ് സിവിൽ കോഡ് സംബന്ധിച്ച നിർദേശങ്ങൾ പൊതുജനങ്ങളിൽ നിന്ന് കമ്മീഷൻ സ്വീകരിച്ച് തുടങ്ങിയത്. ഓൺലൈനിലൂടെയും കത്തുകളിലൂടെയും ഏകദേശം 50 ലക്ഷം പേർ സിവിൽ കോഡ് സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിച്ചെന്നാണ് വിവരം.
Leave A Comment