മണിപ്പൂർ കൂട്ടബലാത്സംഗം: ഒന്നാം പ്രതിയുടെ വീടിന് സ്ത്രീകൾ തീയിട്ടു
ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ ആദ്യം അറസ്റ്റിലായ യുവാവിന്‍റെ വീടിന് തീവച്ച് ഒരുസംഘമാളുകൾ.
പെച്ചി അവാംഗ് ലെയ്കായ് സ്വദേശിയായ ഹുയിറെം ഹെരൊദാസ് മെയ്തി (32)യുടെ വീടിന് മെയ്തി വിഭാഗത്തിലെ സ്ത്രീകൾ തന്നെയാണ് തീവച്ചതെന്നും റിപ്പോർട്ടുകളിലുണ്ട്. വീടിന് ഒരു കൂട്ടം സ്ത്രീകൾ തീവയ്ക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹുറെയിമിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഇക്കഴിഞ്ഞ മേയ് നാലിന് നടന്ന സംഭവത്തിന്‍റെ വീഡിയോ ഏതാനും ദിവസം മുൻപ് പുറത്ത് വന്നതിന് പിന്നാലെ ദേശീയതലത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെല്ലാം തന്നെ തൗബാൽ ജില്ലയിലുള്ളവരാണ്. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
Leave A Comment