ബിരേൻ സിംഗ് തുടർന്നാൽ മണിപ്പൂരിൽ സമാധാന നീക്കം നടക്കില്ലെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ബിരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരുവോളം മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഒരു നീക്കവും ഉണ്ടാവില്ലെന്ന് കോൺഗ്രസ്. മണിപ്പൂരിലെ സ്ഥിതിഗതികൾ മൂടിവയ്ക്കാനും ശ്രദ്ധ വഴിതിരിച്ചു വിടാനും ശ്രമിക്കുന്നതിനു പകരം ക്രിയാത്മക പ്രശ്നപരിഹാരത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ക്രമസമാധാന നില തകർന്ന സംസ്ഥാനത്ത് അക്രമിക്കൂട്ടവും ഒളിപ്പോരാളികളുമെല്ലാം അഴിഞ്ഞാടുകയാണെന്നും സ്ത്രീകളും കുടുംബങ്ങളും ചിന്താതീതമായ അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുകയാണെന്നും കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
Leave A Comment