ദേശീയം

മണിപ്പുർ വിഷയത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

രാജ്യസഭ ഇന്ന് 12 വരെയും ലോക്സഭ ഉച്ചകഴിഞ്ഞ് രണ്ടുവരെയും നിർത്തിവച്ചിരുന്നു. വര്‍ഷകാല സമ്മേളനം ആരംഭിച്ചതുമുതൽ, മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനും പ്രതിപക്ഷസഖ്യം നോട്ടീസ് നല്‍കി. നോട്ടീസ് സ്പീക്കര്‍ അംഗീകരിച്ചെങ്കിലും ചര്‍ച്ചയുടെ തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.

Leave A Comment