അവിശ്വാസം കത്തിക്കാൻ യോഗ്യൻ; ലോക്സഭയിൽ നാളെ രാഹുൽ പ്രസംഗിക്കും
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്ച ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ചയിൽ സംസാരിക്കും. ലോക്സഭാംഗത്വം പുനഃസ്ഥാപി ച്ചതിനു ശേഷം ആദ്യമായാണ് രാഹുൽ ലോക്സഭയിൽ സംസാരിക്കുന്നത്. അവിശ്വാസപ്രമേയ ചർച്ചയിൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് തുടക്കമിടുന്നത് രാഹുലാകാൻ സാധ്യതയുണ്ട്.ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച വിജ്ഞാപനം വന്നതിനു ശേഷം പാർലമെന്റിലെത്തിയ രാഹുൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഉച്ചയോടെ സഭാ നടപടികളിൽ പങ്കെടുക്കാൻ സഭയിൽ പ്രവേശിച്ചു. പാർലമെന്റിലെത്തിയ കോൺഗ്രസ് എംപിക്ക് കോൺഗ്രസിന്റെയും മറ്റ് പ്രതിപക്ഷ എംപിമാരുടെയും ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.
മണിപ്പുർ വിഷയത്തിലാണ് അവിശ്വാസപ്രമേയം ചർച്ച നടക്കുന്നത്. പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചതുമുതൽ മണിപ്പുർ വിഷയം ഉയർത്തി പ്രതി പക്ഷ പാർട്ടികൾ സഭാ നടപടികൾ തടസപ്പെടുത്തിയിരുന്നു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ മറുപടി നൽകണമെന്നാണു പ്രതിപക്ഷ നേതാക്കൾ ഉന്നയിക്കുന്ന ആവശ്യം. ബുധനാഴ്ചയാണു പ്രധാനമന്ത്രിയുടെ മറുപടി.
വിവാദ മോദിപരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന സൂറത്ത് കോടതിവിധി വെള്ളിയാഴ്ച സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടത്.
Leave A Comment