ദേശീയം

നിമിഷങ്ങൾക്കുള്ളിൽ നിലംപരിശായി; ഡിഫന്‍സ് കോളജ് കെട്ടിടം പുഴയിലേക്ക്

ഡെറാഡൂണ്‍: കനത്ത മഴയിൽ  ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളജ് കെട്ടിടം തകര്‍ന്നു വീണു. ഡെറാഡൂണ്‍ ഡിഫന്‍സ് കോളജ് കെട്ടിടമാണ് നിമിഷ നേരം കൊണ്ട് നിലംപരിശായത്. നദീതീരത്തുള്ള കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ പങ്കുവച്ചു. ഡിഫന്‍സ് അക്കാദമി പരീക്ഷകള്‍ക്കു പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഡെറാഡൂണ്‍ ഡിഫന്‍സ് കോളജ്. മറ്റു സാങ്കേതിക കോഴ്‌സുകളും നടത്തുന്നുണ്ട്.

ശക്തമായ മഴ തുടരുന്ന സംസ്ഥാനത്ത് പലയിടത്തും കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Comment