ദേശീയം

തീരുവയിൽ പ്രതിഷേധം; സവാള മൊത്തവ്യാപാരം നിര്‍ത്തി നാസിക്കിലെ വ്യാപാരികള്‍

മുംബെ: മഹാരാഷ്ട്രയിലെ നാസിക്കില്‍ സവാള മൊത്തവ്യാപാരം നിര്‍ത്തി വ്യാപാരികളുടെ പ്രതിഷേധം. സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് സമരം.

ഏഷ്യയിലെ ഏറ്റവും വലിയ സവാള മാര്‍ക്കറ്റായ നാസിക്കിലെ വ്യാപാരികളാണ് പ്രതിഷേധിക്കുന്നത്. സവാള വില 20 രൂപയിലേക്ക് കുറയുന്ന ഘട്ടത്തില്‍ തീരുവ ഏര്‍പ്പെടുത്തിയത് അനാവശ്യമാണെന്നാണ് വ്യാപാരികളുടെ നിലപാട്.

Leave A Comment