'പുതിയ ഇന്ത്യയുടെ ജയഘോഷം'; ചന്ദ്രയാൻ 3 ദൗത്യത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
ജൊഹാന്നസ്ബർഗ്: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ചന്ദ്രയാൻ 3 ദൗത്യത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ചന്ദ്രയാൻ ദൗത്യം വിജയിച്ച നിമിഷം രാജ്യത്തിന് ഏറെ അമൂല്യമായതാണെന്നും പുതിയ, വികസിത ഇന്ത്യയുടെ ജയഘോഷമാണ് ഇതെന്നും മോദി പറഞ്ഞു. ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാനായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി സോഫ്റ്റ് ലാൻഡിംഗ് വീക്ഷിച്ച ശേഷമാണ് ദൗത്യത്തെ പ്രശംസിച്ച് സന്ദേശം നൽകിയത്.
ഇന്ത്യയുടെ പുതുയുഗത്തിന്റെ തുടക്കമാണിത്. നാം ഭൂമിയിൽ കണ്ട സ്വപ്നങ്ങൾ ചന്ദ്രനിൽ യാഥാർഥ്യമാക്കി. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഹൃദയഭേരിയുടെ ശക്തി വെളിവാക്കുന്നതാണ് ഈ നിമിഷം. അമൃതകാലത്തെ അമൃതവർഷമാണ് ഈ വിജയമെന്നും മോദി പറഞ്ഞു.
Leave A Comment