മധുരയില്‍ ട്രെയിനില്‍ തീപിടിത്തം; ഒമ്പതുപേർ മരിച്ചു; 20 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് ഒമ്പതുപേര്‍ മരിച്ചു. 20 പേർക്ക് പരിക്കേറ്റു.
ലക്നോ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീപിടിച്ചത്. പ്ലാറ്റ്ഫോമില്‍ നിര്ത്തിയിട്ടിരുക്കുമ്പോഴാണ് അപകടം. യുപി സ്വദേശികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരനാണ് സാധ്യത.
ട്രെയിനിനുള്ളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
Leave A Comment