'ഇന്ത്യ'യുടെ ലോഗോ മുംബൈ യോഗത്തിൽ
ന്യൂഡല്‍ഹി: പ്രതിപക്ഷ കൂട്ടായ്മയായ "ഇന്ത്യ'യുടെ ലോഗോ ഓഗസ്റ്റ് അവസാനം പ്രകാശനം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് അശോക് ചവാൻ. മുംബൈയിൽ നടക്കുന്ന ഇന്ത്യയുടെ മൂന്നാമത് യോഗത്തിൽ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ 27 പാർട്ടികൾ പങ്കെടുക്കും. ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിലാണ് യോഗം നടക്കുന്നത്. മുന്നണിയുടെ പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കുക എന്നതാണ് മുംബൈ യോഗത്തിലെ മുഖ്യ അജണ്ട. ഓഗസ്റ്റ് 31 ന് നടക്കുന്ന യോഗത്തിൽ പ്രതിപക്ഷ കൂട്ടായ്മയുടെ ലോഗോ അനാച്ഛാദനം ചെയ്തേക്കും ചവാൻ പറഞ്ഞു.
ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയും മുംബൈയില്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരത്തെ പറഞ്ഞിരുന്നു. സമിതി അംഗങ്ങള്‍ ആരൊക്കെ ആകുമെന്നും കണ്‍വീനര്‍ ആരാകുമെന്നും മുംബൈ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഖാർഗെ വ്യക്തമാക്കിയിരുന്നു.
Leave A Comment