യുപിയില്‍ രണ്ടാം ക്ലാസുകാരനെ തല്ലിച്ചത് ഗുണന പട്ടിക പഠിക്കാത്തതിന്
ലക്നോ: യുപിയില്‍ അധ്യാപികയുടെ നിര്‍ദേശപ്രകാരം സഹപാഠികള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴി പുറത്ത്. അഞ്ചിന്റെ ഗുണന പട്ടിക പഠിക്കാത്തനിനായിരുന്നു മര്‍ദനമെന്ന് കുട്ടി പോലീസില്‍ മൊഴി നല്കി.ഒരു മണിക്കൂര്‍ നേരം മര്‍ദനം നീണ്ടു. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുട്ടി പോലീസിനോട് പറഞ്ഞു. മറ്റൊരാവശ്യത്തിന് സ്കൂളിലെത്തിയ തന്റെ സഹോദരനാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളില്‍ വ്യാഴാഴ്ചയാണ് മുസ്ലീം വിദ്യാര്‍ഥിയായ രണ്ടാം ക്ലാസുകാരന് ദുരനുഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
സംഭവത്തില്‍ അധ്യാപികയ്ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്.
Leave A Comment