ഉപതെരഞ്ഞെടുപ്പ്: ത്രിപുരയിൽ സിപിഎം - കോൺഗ്രസ് സഖ്യം ബഹുദൂരം പിന്നിൽ
അഗർത്തല: ത്രിപുരയിലെ ബോക്സാനഗർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സിപിഎം സ്ഥാനാർഥി ബഹുദൂരം പിന്നിൽ.
ആദ്യ റൗണ്ട് വോട്ടെടുപ്പ് പിന്നിടുമ്പോൾ ബിജെപി സ്ഥാനാർഥി തഫാജുൽ ഹുസൈൻ 7,331 വോട്ടുകൾക്ക് മുന്നിലാണ്. തഫാജുൽ ഹുസൈന് 7,706 വോട്ടുകൾ ലഭിച്ചപ്പോൾ സിപിഎമ്മിന്റെ മിസാൻ ഹുസൈന് 375 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഉത്തരാഖണ്ഡിലെ ബാഗേശ്വർ മണ്ഡലത്തിൽ കോൺഗ്രസിന്റെ ബസന്ത് കുമാർ ബിജെപി സ്ഥാനാർഥി പാർവതി ദാസിനെക്കാൾ 754 വോട്ടുകൾക്ക് മുമ്പിലാണ്. ഉത്തർ പ്രദേശിലെ ഘോസി മണ്ഡലത്തിൽ സമാജ്വാദി പാർട്ടിയുടെ സുധാകർ സിംഗ് ബിജെപിയുടെ ധാരാ സിംഗ് ചൗഹാനെക്കാൾ 178 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു.
പുതുപ്പള്ളിക്കൊപ്പം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Leave A Comment