ദേശീയം

'ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും: സര്‍വേ

ദില്ലി: ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഐഎഎന്‍എസ് പോള്‍സ്ട്രാറ്റ് അഭിപ്രായ സര്‍വേ. ഛത്തീസ്ഗഢ് നിയമസഭയില്‍ 62 സീറ്റുകള്‍ നേടി കോണ്‍?ഗ്രസ് ജയിക്കുമെന്ന് സര്‍വേ പറയുന്നു. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയില്‍ കോണ്‍ഗ്രസിന് നിലവില്‍ 68 സീറ്റുകളാണുള്ളത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 27 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 13 വരെയായി നടത്തിയ സര്‍വേയില്‍ 3672 പേരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചത്.

സര്‍വേയില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനാണ് മുന്‍തൂക്കം. പ്രതികരിച്ചവരില്‍ 60 ശതമാനം പേരും അദ്ദേഹത്തെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് തിരഞ്ഞെടുത്തത്. 50 ശതമാനത്തോളം ആളുകള്‍ ഭൂപേഷ് ബാഗേലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ബിജെപിയുടെ രമണ്‍ സിംഗിന് 34 ശതമാനം പേര്‍ വോട്ട് ചെയ്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍?ഗ്രസ് 44 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് 38 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

രാജസ്ഥാനിലും കോണ്‍?ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്. 97 അല്ലെങ്കില്‍ 105 സീറ്റുകളുമായി കോണ്‍?ഗ്രസ് വിജയിക്കുമെന്ന് ഐഎഎന്‍എസ് പോള്‍സ്ട്രാറ്റ് അഭിപ്രായ സര്‍വേ പ്രവചിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 13 വരെ നടത്തിയ സര്‍വേയില്‍ 6705 പേരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചത്.

200 സീറ്റുകളുളള രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍?ഗ്രസിന് 100 സീറ്റുകളാണ് നിലവിലുളളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 89-97 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍?ഗ്രസിന് 41 ശതമാനം വോട്ട് വിഹിതം ലഭിച്ചേക്കും. എന്നാല്‍ ബിജെപിക്ക് 40 ശതമാനം വോട്ടും ലഭിച്ചേക്കുമെന്നാണ് പ്രവചനം.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ?ഗെഹ്ലോട്ടിനാണ് ആരാധകരുളളത്. അശോക് ?ഗെഹ്ലോട്ട് 37.9 ശതമാനമാണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. തൊട്ട് പിന്നില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിയുടെ വസുന്ധര രാജെ (25.5 ശതമാനം) കോണ്‍ഗ്രസിന്റെ സച്ചിന്‍ പൈലറ്റ് (25.4 ശതമാനം) പിന്തുണക്കുന്നവരുണ്ട്.

Leave A Comment