ദേശീയം

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റ് അംഗങ്ങൾ പ്രതിജ്ഞാബദ്ധരാകണം: ഖാർഗെ

ന്യൂഡൽഹി: ഭരണഘടനാ മൂല്യങ്ങളും ആദർശങ്ങളും സംരക്ഷിക്കാൻ പാർലമെന്റ് അംഗങ്ങൾ പ്രതിജ്ഞാബദ്ധരാകണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ, എംപിമാരുടെ കൂട്ടായ പ്രയത്നങ്ങൾ ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് മികച്ച അടിത്തറയുണ്ടാക്കിയെന്നും ഖാർഗെ
പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിര പ്രവേശനത്തിന് മുമ്പ് പഴയ മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖാർഗെ, ഭരണഘടനാ രൂപീകരണം നടന്നത് ഇവിടെയാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ ഭരണഘടനാ മൂല്യങ്ങളും പാർലമെന്ററി പാരമ്പര്യങ്ങളും സംരക്ഷിക്കാൻ തയാറാകണം. രാഷ്ട്രീയ ഭിന്നതകൾ മറന്ന് രാഷ്ട്രത്തെയും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ഒന്നിച്ച് നിൽക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

Leave A Comment