ദേശീയം

'ചില തീരുമാനങ്ങൾക്ക് രാജ്യത്തിന്റെ വിധി മാറ്റാനാകും'; വനിതാ പ്രവർത്തകർക്കൊപ്പം പ്രധാനമന്ത്രി

ന്യൂഡൽഹി: വനിതാസംവരണ ബിൽ പാർലമെന്റിൽ പാസായതിന്റെ ആഘോഷങ്ങൾക്കിടെ വനിതാ പ്രവർത്തകരെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിൽ വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ പാസായതിന് പിന്നാലെ പാർട്ടി ആസ്ഥാനത്തൊരുക്കിയ സ്വീകരണത്തിനിടെയാണ് സംഭവം.

പ്രധാനമന്ത്രിക്ക് അഭിവാദ്യം അർപ്പിക്കുന്നതിനായി സ്ത്രീകൾ വേദിയിലെത്തിയപ്പോഴായിരുന്നു മോദി അവരെ തലകുനിച്ച് വണങ്ങിയത്. തന്റെ കാലിൽ തൊടാൻ ശ്രമിച്ച പ്രവർത്തകയെ അദ്ദേഹം തടയുകയും ചെയ്തു.

രാജ്യത്തെ സ്ത്രീകളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസവും ഒരു പുതിയ ചരിത്രം സൃഷ്ടിക്കുന്നതിന് നമ്മൾ സാക്ഷിയായി. കോടിക്കണക്കിന് ജനങ്ങൾ ഇത്തരമൊരു ചരിത്രം സൃഷ്ടിക്കാൻ തങ്ങൾക്ക് അവസരം നൽകിയത് ഭാ​ഗ്യമാണ്. ചില തീരുമാനങ്ങൾക്ക് രാജ്യത്തിന്റെ വിധി മാറ്റാനുള്ള ശക്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment