ദേശീയം

അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങ് മോദി രാഷ്ട്രീയ ചടങ്ങാക്കി മാറ്റിയെന്ന് രാഹുൽ

കോഹിമ:  അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ചടങ്ങാക്കി മാറ്റിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി ക്കും ആർഎസ്എസിനും വേണ്ടിയുള്ള ചടങ്ങാക്കിയെന്നും രാഹുൽ ഗാന്ധി നാഗലൻഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.

ഇന്ത്യാ സഖ്യം തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും രാഹുൽ പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിനായി ഇന്ത്യാ സഖ്യം സജ്ജമാണ്. സഖ്യവുമായുള്ള സീറ്റ് ചർച്ചകൾ നന്നായി നടക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മുന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാഗലൻഡിലൂടെയാണ് യാത്ര കടന്നു പോകുന്നത്.

Leave A Comment