ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രതിപക്ഷ നേതാക്കളെ നോട്ടമിട്ട് ബിജെപി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ പ്രബലരായ നേതാക്കളെ ബിജെപിയിൽ എത്തിക്കാൻ നീക്കം. പ്രധാനമായും കോൺഗ്രസ് നേതാക്കളെയാണ് ബിജെപി ഉന്നം വയ്ക്കുന്നത്. ഉന്നതതല സമിതിക്ക് ഇതിനായി ചുമതല നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ദേശീയ ജനറൽ സെക്രട്ടറിമാരായ വിനോദ് താവ്‌ഡെ, ബിഎൽ സന്തോഷ് എന്നിവരാണ് സമിതിയിലുള്ളത്. രാഹുൽ ഗാന്ധിയോട് അടുത്ത് നിൽക്കുന്ന കോൺഗ്രസ് നേതാക്കളെയാണ് ബിജെപി പാളയത്തിൽ എത്തിക്കാൻ ശ്രമം നടക്കുന്നത്. പാർട്ടിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിലെ പ്രതിപക്ഷ നേതാക്കളെ ഒപ്പം കൂട്ടി അടിത്തറ ഉറപ്പിക്കാനാണ് തീരുമാനം.
അണികൾ കൂടുതലായി പാർട്ടിയിൽ എത്തിയില്ലെങ്കിലും കോൺഗ്രസിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് രാഹുൽ ഗാന്ധി ദുർബലനാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ സഹായിക്കുമെന്നതാണ് ബിജെപിയുടെ വിലയിരുത്തൽ എന്നും റിപ്പോർട്ടുണ്ട്.
Leave A Comment