ദേശീയം

ശ്രീരാമൻ ഇനി കൂടാരത്തിലല്ല, മഹാക്ഷേത്രത്തിൽ; ഇന്ത്യൻ നീതിപീഠത്തിന് നന്ദി: പ്രധാനമന്ത്രി

ന്യൂഡൽഹി: ശ്രീരാമൻ ഇനി കൂടാരത്തിലല്ല, മഹാക്ഷേത്രത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലമുറകളുടെ കാത്തിരിപ്പിന് ശേഷം ഇന്ന് നമ്മുടെ രാമൻ എത്തിയിരിക്കുന്നു. 2024 ജനുവരി 22 കേവലം ഒരു തീയതി മാത്രമല്ല, ഒരു പുതിയ യുഗത്തിൻ്റെ വരവ് അടയാളപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാചടങ്ങു കൾക്കു ശേഷം അതിഥികളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഈശ്വരീയ ബോധം ദർശിക്കുന്ന നിങ്ങളുടെ മുമ്പിലാണ് ഞാൻ വന്നത്. അഭൂതപൂർവമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗങ്ങൾക്കും തപസിനും ശേഷം നമ്മുടെ ശ്രീരാമൻ എത്തിയിരിക്കുന്നു. ഞാൻ അഭിനന്ദിക്കുന്നു. രാജ്യം ഈ അവസരത്തിൽ - പ്രധാനമന്ത്രി പറഞ്ഞു.

'രാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടു നിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ നീതിപീഠത്തോട് എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

നമ്മുടെ ഭരണഘടനയിലെ ആദ്യ വാക്യത്തിൽ രാമനെ പരാമർശിക്കുന്നു. എന്നിട്ടും ഇത് സംഭവിക്കാൻ പതിറ്റാണ്ടുകൾ എടുത്തു.

ഇന്ന് ഞാനും ശ്രീരാമനോട് മാപ്പ് ചോദിക്കുന്നു. നമ്മുടെ പ്രയത്‌നത്തിലും ത്യാഗത്തിലും തപസിലും എന്തെങ്കിലുമൊരു കുറവുണ്ടായിരിക്കണം, ഇന്ത്യയും. നൂറ്റാണ്ടുകളായി നമുക്ക് ഈ ജോലി ചെയ്യാൻ കഴിഞ്ഞില്ല. ഇന്ന് പണി പൂർത്തിയായി ഭഗവാൻ ശ്രീരാമൻ തീർച്ചയായും നമ്മോട് ക്ഷമിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സാഗറിൽ നിന്ന് സരയുവിലേക്ക് യാത്ര ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. സാഗർ മുതൽ സരയു വരെ രാമനാമത്തിൻ്റെ അതേ ഉത്സവഭാവം എല്ലായിടത്തും ദൃശ്യമാണ്.

ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ആളുകൾ ഈ തീയതിയും നിമിഷവും ഓർക്കും. രാമക്ഷേത്രം പണിയുന്നത് തീ ആളിക്കത്തിക്കുമെന്ന് ചിലർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് ഇന്ത്യയുടെ സാമൂഹിക ബോധത്തിന്റെ പരിശുദ്ധി മനസ്സിലാക്കാൻ കഴിഞ്ഞില്ല. രാം ലല്ലയുടെ ഈ ക്ഷേത്ര ത്തിന്റെ നിർമാണം ഇന്ത്യൻ സമൂഹത്തിൻ്റെ സമാധാനത്തിന്റെയും ക്ഷമയുടെയും പരസ്‌പര സൗഹാർദത്തിൻ്റെയും പ്രതീകം കൂടിയാണ്.

രാമൻ ഒരു തീയല്ല, അവൻ ഒരു ഊർജ്ജമാണ്. രാമൻ ഒരു തർക്കമല്ല, അവൻ ഒരു പരിഹാരമാണ്. രാമൻ നമ്മുടേത് മാത്രമല്ല, അവൻ എല്ലാവരുടേതുമാണ്'- പ്രധാനമന്ത്രി പറഞ്ഞു.

വിവിധ പൂജാചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 12.32 നാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടന്നത്. മൈസൂരുവിൽനിന്നുള്ള ശിൽപി അരുൺ യോഗിരാജ് തയാറാക്കിയ അഞ്ചടി ഉയരമുള്ള ശ്രീരാമൻ്റെ വിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. അഞ്ച് വയസുപ്രായമുള്ള ശ്രീരാമൻ അമ്പും വില്ലും ഏന്തിനിൽക്കുന്ന വിഗ്രഹമാണിത്.

പ്രതിഷ്ഠാച്ചടങ്ങിൻ്റെ മുഖ്യയജമാനനായത് മോദിയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ക്ഷേത്ര പ്രതിഷ്‌ഠയുടെ യജമാനൻ ആകുന്നത്.

കൃത്യം പന്ത്രണ്ടിന് തന്നെ പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയിരുന്നു. ശംഖ നാദത്തോടെയാണ് മോദിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. ക്ഷേത്രത്തിൽ പ്രവേശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറി, മോദിക്കൊപ്പം ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു.

Leave A Comment