അണ്ണാമലൈക്കെതിരായ വിമര്‍ശനം: തമിഴിസൈ സൗന്ദര്‍രാജനെ പരസ്യമായി ശകാരിച്ച് അമിത് ഷാ
വിജയവാഡ: തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ വിമര്‍ശിച്ച തമിഴിസൈ സൗന്ദര്‍രാജനെ താക്കീത് ചെയ്ത് അമിത് ഷാ. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ചന്ദ്രബാബു നായിഡു സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം. അമിത്ഷായും വെങ്കയ്യനായിഡുവും സംസാരിച്ച് കൊണ്ടിരിക്കെ ഇവരെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്ക് വന്ന തമിഴിസൈ കൈകൂപ്പി അമിത് ഷായെ അഭിവാദനം ചെയ്തിരുന്നു. പിന്നീട് തൊട്ടടുത്തിരുന്ന ജെപി നദ്ദയെയും നിതിൻ ഗഡ്‌കരിയെയും അഭിവാദ്യം ചെയ്തു. ഈ സമയത്താണ് അമിത് ഷാ തമിഴിസൈയെ അടുത്തേക്ക് വിളിച്ചത്. വിരൽ ചൂണ്ടിക്കൊണ്ടായിരുന്നു അമിത് ഷായുടെ സംസാരം. ശകാരിക്കുന്നതാണെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Leave A Comment