ദേശീയം

അജിത് ഡോവലിൻ്റെ കാലാവധി നീട്ടി; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ തുടരും

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ അജിത് ഡോവലിൻ്റെ കാലാവധി കേന്ദ്ര സർക്കാർ നീട്ടി. ഇത് മൂന്നാം തവണയാണ് അജിത് ഡോവൽ ഈ പദവിയിൽ തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് പികെ മിശ്രയുടെയും കാലാവധി നീട്ടിയെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരാണ് ഇരുവരും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് തുടരുന്ന വ്യക്തിയായി ഇതോടെ അജിത് ഡോവൽ മാറി.

1945-ൽ ഉത്തരാഖണ്ഡിൽ ജനിച്ച ഇദ്ദേഹം 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. കേരളത്തിൽ 1971 ൽ നടന്ന തലശേരി കലാപം അടിച്ചമർത്താൻ അന്നത്തെ കെ കരുണാകരൻ സർക്കാർ അവിടേക്ക് അയച്ച എഎസ്പിയായിരുന്നു ഇദ്ദേഹം.

Leave A Comment