ദേശീയം

അരവിന്ദ് കെജ്‌രിവാളിന് സമന്‍സ് അയച്ച് കോടതി

ന്യൂഡല്‍ഹി: യമുനാ നദിയില്‍ ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നു എന്ന പരാമര്‍ശത്തില്‍ എഎപി നേതാവ് അരവിന്ദ്കെജ്‌രിവാളിന് സമന്‍സ്. അരവിന്ദ് കെജ്‌രിവാളിനെതിരായ പരാതിയില്‍ ഫെബ്രുവരി 17ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് ഹരിയാനയിലെ സോനിപത് കോടതിയാണ് നടപടി സ്വീകരിച്ചത്.

അടുത്ത വാദം കേള്‍ക്കല്‍ തീയതിയില്‍ നേരിട്ട് ഹാജരാകാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടുത്ത വാദം കേള്‍ക്കല്‍ തീയതിയില്‍ അദ്ദേഹം ഈ കോടതിയില്‍ ഹാജരായില്ലെങ്കില്‍, വിഷയത്തില്‍ അദ്ദേഹത്തിന് ഒന്നും പറയാനില്ലെന്ന് കണക്കാക്കുകയും നിയമപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും,' -കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഹരിയാനയിലെ റായ് വാട്ടര്‍ സര്‍വീസസ് ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് കെജ്‌രിവാളിനെതിരെ പരാതി നല്‍കിയത്.

Leave A Comment