ദേശീയം

വ്ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ ആക്കാനുള്ള പ്രതിജ്ഞാബദ്ധത അറിയിച്ചു. ഇന്ത്യാ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റിനെ പ്രധാനമന്ത്രി ക്ഷണിച്ചു. യുക്രെയ്നിലെ നിലവിലെ സാഹചര്യങ്ങൾ പുടിൻ വിശദീകരിച്ചു.വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാൻ റഷ്യൻ പ്രസിഡൻ്റ് പുടിനെ മോദി ക്ഷണിച്ചു. “എൻ്റെ സുഹൃത്ത് പ്രസിഡൻ്റ് പുടിനുമായി വളരെ നല്ലതും വിശദവുമായ സംഭാഷണം നടത്തി. യുക്രെയ്നിലെ സാഹചര്യങ്ങൾ സംസാരിച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും അവലോകനം ചെയ്തു. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വർഷാവസാനം പ്രസിഡൻ്റ് പുടിന് ഇന്ത്യയിൽ ആതിഥേയത്വം വഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.നേരത്തെ വ്‌ളാഡിമിർ പുടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത തീരുവകൾ ഏർപ്പെടുത്തിയിരുന്നു. 

Leave A Comment