'രാജീവ് ഗാന്ധിയുടെ മരണം ഏറെ ദുഃഖകരം, ഗാന്ധി കുടുംബത്തെ കാണാൻ മടിയുണ്ട്'
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതയാകാനായതില് ഗാന്ധി കുടുംബത്തോട് നന്ദി പറഞ്ഞ് നളിനി. രാജീവ് ഗാന്ധിയുടെ മരണം ഏറെ ദുഃഖകരമാണ്. വധത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും നളിനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മോചിതയാകുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. ഗാന്ധി കുടുംബത്തോട് നന്ദിയുണ്ട്. ഗാന്ധി കുടുംബത്തെ കാണാൻ അവസരമുണ്ടായാൽ കാണണമെന്നുണ്ട്. അതിന് സാധ്യതയുണ്ടോ എന്നറിയില്ല. എന്നാൽ ഗാന്ധി കുടുംബത്തെ കാണാൻ തനിക്ക് മടിയുണ്ടെന്നും നളിനി പറഞ്ഞു.
ഇനി സ്വന്തം കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്. കുടുംബാംഗങ്ങളെല്ലാം വളരെക്കാലമായി കാത്തിരിക്കുകയാണ്. ഭര്‍ത്താവിന് എവിടെ താമസിക്കാനാണോ ഇഷ്ടം മകളുമായി അവിടെ സ്ഥിരതാമസമാക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നന്ദിയെന്നും നളിനി പറഞ്ഞു.
Leave A Comment