തെരഞ്ഞെടുപ്പിലെ സൗജന്യ വാഗ്ദാനം: മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്ന “യുക്തിരഹിതമായ സൗജന്യങ്ങൾ” നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഇക്കാര്യത്തിൽ വിദഗ്ധ സമിതി രൂപീകരിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അറിയിച്ചു. തെരഞ്ഞെടുപ്പു ജനാധിപത്യത്തിൽ യഥാർഥ അധികാരം വോട്ടർമാരിലാണെന്നത് നിഷേധിക്കാനാവില്ല. സ്ഥാനാർത്ഥിയുടെ ജയ പരാജയം തീരുമാനിക്കുന്നത് വോട്ടർമാരാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങുന്ന ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം കേസിൽ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
Leave A Comment