'കോവിഡ് അവസാനിച്ചിട്ടില്ല'; ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഒമിക്രോൺ വൈറസിന്റെ പുതിയ വകഭേദം അശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രത കൂട്ടണമെന്ന് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ ആശുപത്രികൾ സജ്ജമാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നിർദേശം നൽകി.
കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ നിസംഗത വെടിയണമെന്നും മോദി പറഞ്ഞു. കൂടുതൽ വെന്റിലേറ്റർ, ഓക്സിജൻ പ്ലാന്റുകൾ സജ്ജമാക്കണമെന്നും വിമാനത്താവളങ്ങിലടക്കം കോവിഡ് പരിശോധന ശക്തമാക്കണമെന്നും അദേഹം അറിയിച്ചു.
കോവിഡ് ജനിതക ശ്രേണികരണം കാര്യക്ഷമമാക്കണം; ഉത്സവകാലം പ്രമാണിച്ച് രാജ്യത്ത് ജാഗ്രത ശക്തമാക്കണം. അവശ്യമരുന്നുകളുടെ വില നിയന്ത്രണത്തിൽ നിർത്തമെന്നും മുതിർന്ന പൗരന്മാർക്കും ജാഗ്രത വേണ്ട രോഗികൾക്കുമായി പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തണമെന്നും അദേഹം കൂട്ടിച്ചേർത്തു.
Leave A Comment