മിഷനറി സ്കൂളുകൾ വൃദ്ധസദനങ്ങളിലേക്കുള്ള വാതിൽ: വിവാദ പരാമർശവുമായി ബിജെപി എംപി
ശിവമോഗ: വിണ്ടും വിഷംചീറ്റി ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂർ. മിഷനറി സ്കൂളുകളിൽ കുട്ടികളെ പഠിപ്പിച്ചാൽ അവർ മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുമെന്നായിരുന്നു ബിജെപി എംപിയുടെ പുതിയ വിഷവചനം.
മിഷനറി സ്കൂളുകളിൽ കുട്ടികളെ അയക്കുന്നതിലൂടെ നിങ്ങൾക്കായി വൃദ്ധസദനങ്ങളുടെ വാതിൽ തുറക്കുകയാണ്. കുട്ടികൾ നിങ്ങളുടേത് ആകില്ല, നിങ്ങളുടെ സംസ്കാരവും ആകില്ല. അവർ വൃദ്ധസദനങ്ങളുടെ സംസ്കാരത്തിൽ വളരുകയും സ്വാർത്ഥരാകുകയും ചെയ്യും- പ്രഗ്യാ സിംഗ് പറഞ്ഞു.
ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണമേഖലാ വാർഷിക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. ആക്രമിക്കുന്നവരെ തിരിച്ചാക്രമിക്കാൻ ഹിന്ദുക്കൾക്ക് അവാശമുണ്ടെന്നും ബിജെപി എംപി പറഞ്ഞു.
Leave A Comment