സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഭാരവാഹികൾ സിബിഎസ്ഇ അധികൃതരെ കണ്ടു
ന്യൂഡൽഹി : കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല ചർച്ചകൾക്കായി കേരള സംസ്ഥാന ഭാരവാഹികൾ ന്യൂഡൽഹിയിൽ സിബിഎസ്ഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റ ഭാഗമായി വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് എല്ലാ സിബിഎസ്ഇ വിദ്യാലയങ്ങളിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ ആരംഭിക്കാനാവാശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് സംഘം സിബിഎസ്ഇ ചെയർപേഴ്സനോട് ആവശ്യപ്പെട്ടു.
അംഗീകൃത സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ സിബിഎസ്ഇ സ്കൂളുകൾക്ക് ആരംഭിക്കാമെന്നും അഫിലിയേഷൻ നിയമാവലിയിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സിബിഎസ്ഇ ഡൽഹി ഹെഡ്ക്വാർട്ടേഴ്സിൽ ചെയർമാൻ നിധി ഛബ്ബാർ , പരീക്ഷാ കൺട്രാളർ ഡോ.സന്ന്യം ഭരദ്വാജ് , നൈപുണ്ണ്യ വിദ്യാഭ്യാസ സെൽ ഡയറക്ടർ ഡോ.ബിശ്വജിത് സഹ, അക്കാഡമിക് വിഭാഗം ജോയിന്റ് സെക്രട്ടറി ഡോ.പ്രഗ്യ എം സിങ്ങ്, അഫിലിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി സച്ചിൻ ഠാക്കൂർ എന്നിവരുമായാണ് സംഘം കൂടിക്കാഴ്ച നടത്തിയത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അധികൃതർക്ക് നിവേദനം നൽകി
സിബിഎസ്ഇ ഉന്നതാധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ സിബിഎസ്ഇ ഗവേണിങ്ങ് ബോഡി അംഗം ജ്യോതി അറോറ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ചീഫ് കമ്മീഷണർ എം അബ്ദുൽ നാസർ, സംസ്ഥാന സെക്രട്ടറി എം.ജൗഹർ, ട്രഷറർ ഡോ. ദീപ ചന്ദ്രൻ, സംസ്ഥാന സ്കൗട്സ് കമ്മീഷണർ കെ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Leave A Comment