'മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു'; ബ്രിട്ടാസിനെതിരെ ബിജെപി
ന്യൂഡല്‍ഹി: മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ആരോപിച്ച് ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭ ചെയര്മാന് പരാതി നല്കി ബിജെപി. കോഴിക്കോട് നടന്ന മുജാഹിദീന്‍ സംസ്ഥാന സമ്മേളനത്തില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിനെതിരെയാണ് ബിജെപിയുടെ പരാതി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീറാണ് രാജ്യസഭ ചെയര്മാന് ജഗദീപ് ധന്‍ക്കറിന് പരാതി നല്‍കിയത്.
ബ്രിട്ടാസിന്റെ പ്രസംഗം മതവിദ്വേഷം നിറഞ്ഞതായിരുന്നു എന്നും സമൂഹത്തെ ഭിന്നിപ്പിക്കാൻ അദ്ദേഹം പ്രസംഗത്തിലൂടെ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ബ്രിട്ടാസിനെതിരെ രംഗത്ത് വന്നിരുന്നു. ബ്രിട്ടാസും സിപിഎമ്മും നാട്ടിൽ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.
ഇന്ത്യ ഭരിക്കുന്നവർ രാജ്യത്തെ പിന്നോക്കക്കാരേയും ന്യൂനപക്ഷങ്ങളേയും ഉൾക്കൊള്ളാന്‍ കഴിയുന്നവരല്ലെന്നും സംവാദം കൊണ്ട് അവരു ടെ സംസ്കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദ് നേതാക്കൾ വിചാരിക്കുന്നുണ്ടോ എന്നുമായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം
Leave A Comment