ദേശീയം

ത്രി​പു​ര​യി​ൽ വി​ധി​യെ​ഴു​ത്ത്; പോ​ളിം​ഗ് ആ​രം​ഭി​ച്ചു

അ​ഗ​ർ​ത്ത​ല: ത്രി​പു​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴി​നാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്.

60 മ​ണ്ഡ​ല​ങ്ങ​ളി​ൽ 259 സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​വി​ധി തേ​ടു​ന്ന പോ​രാ​ട്ട​ത്തി​ൽ ബി​ജെ​പി-​ഐ​പി​എ​ഫ്ടി സ​ഖ്യ​വും സി​പി​എം-​കോ​ൺ​ഗ്ര​സ് സ​ഖ്യ​വും ത​മ്മി​ലാ​ണു പ്ര​ധാ​ന മ​ത്സ​രം. ത്രി​പു​ര രാ​ജ​കു​ടും​ബാം​ഗം പ്ര​ദ്യോ​ത് ദേ​ബ്‌​ബ​ർ​മ​ൻ ന​യി​ക്കു​ന്ന തി​പ്ര മോ​ത്ത പാ​ർ​ട്ടി ഗോ​ത്ര​മേ​ഖ​ല​ക​ളി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​ണ്.

ബി​ജെ​പി 55 സീ​റ്റി​ലും സ​ഖ്യ​ക​ക്ഷി​യാ​യ ഐ​പി​എ​ഫ്ടി അ​ഞ്ചി​ലും മ​ത്സ​രി​ക്കു​ന്നു. സി​പി​എം 47 സീ​റ്റി​ലും കോ​ൺ​ഗ്ര​സ് 13-ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 42 സീ​റ്റി​ലാ​ണ് തി​പ്ര മോ​ത്ത​യ്ക്കു സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി മ​ണി​ക് സാ​ഹ ടൗ​ൺ ബോ​ർ​ദോ​വാ​ലി മ​ണ്ഡ​ല​ത്തി​ലും, കേ​ന്ദ്ര​മ​ന്ത്രി പ്ര​തി​മ ഭൗ​മി​ക് ധ​ൻ​പു​രി​ലും മ​ത്സ​രി​ക്കു​ന്നു. സി​പി​എം-​കോ​ൺ​ഗ്ര​സ് സ​ഖ്യം വി​ജ​യി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​തേ​ന്ദ്ര ചൗ​ധ​രി, സാ​ബ്രൂം മ​ണ്ഡ​ല​ത്തി​ലാ​ണു ജ​ന​വി​ധി തേ​ടു​ന്ന​ത്.28.13 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള​ത്. മാ​ർ​ച്ച് ര​ണ്ടി​ന് ഫ​ലം പ്ര​ഖ്യാ​പി​ക്കും.

Leave A Comment