ഇന്ത്യയിൽ പറന്നിറങ്ങി വീണ്ടും ചീറ്റകൾ
ഭോപ്പാൽ: ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള 12 ചീറ്റകള്‍ കൂടി ഇന്ത്യയിലെത്തി. വ്യോമസേനയുടെ സി 17 വിമാനത്തില്‍ ഗ്വാളിയര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളുമാണ് ഉള്ളത്. ഇവയെ ഉടൻതന്നെ കുനോയിലേക്കു കൊണ്ടുപോകും.
വലിയ കൂടുകളിലാക്കി, ശാന്തരാക്കാൻ പ്രത്യേക ഉറക്കമരുന്നു നൽകിയായിരുന്നു യാത്ര. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റ വിദഗ്ധരുടെ സംഘവും വെറ്ററിനറി ഡോക്ടര്‍മാരും ഇവര്‍ക്കൊപ്പം എത്തിയിട്ടുണ്ട്.
ചീറ്റകളെ അതിന്‍റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞവര്‍ഷം "പ്രൊജക്റ്റ് ചീറ്റ' പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. സെപ്റ്റംബര്‍ ഏഴിന് നമീബയില്‍ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചിരുന്നു.
ഇതിന്‍റെ തുടര്‍ച്ചയായാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റകളെ എത്തുക്കുന്നത്. ഇതോടെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകളുടെ എണ്ണം 20 ആകും.
Leave A Comment