ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ ഇ ഡി റൈഡ് : റൈഡിനെതിരെ മുഖ്യമന്ത്രി
റായ്പുർ: ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ ഇഡി റൈഡ്. റെയ്ഡിനെതിരേ പ്രതികരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. ഭാരത് ജോഡോ യാത്രയുടെ വിജയത്തിൽ നിന്നും ഗൗതം അദാനിക്കെതിരേ ഉയർന്ന വന്ന അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇഡി റെയ്ഡ് എന്ന് ഭൂപേഷ് ബാഗൽ പറഞ്ഞു.

റെയ്ഡിനെ നിയമപരമായി തന്നെ നേരിടുമെന്നും രാജ്യത്തെ ജനങ്ങൾക്ക് സത്യമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്‍ക്കരി ഖനന അഴിമതിയുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയത്. കോണ്‍ഗ്രസ് ട്രഷറുടെയും മുന്‍ വൈസ് പ്രഡിഡന്റിന്റെയും എംഎല്‍എമാരുടെയും വീടുകളിലാണ് പരിശോധന നടന്നത്.
Leave A Comment