ദേശീയം

യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം കരിം ബെന്‍സേമയ്‌ക്ക്

നിയോണ്‍: യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയുടെ 2022-ലെ ഏറ്റവും മികച്ച പുരുഷതാരമായി റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സേമ. കഴിഞ്ഞ സീസണില്‍ റയലിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ബലത്തിലാണ് ബെന്‍സേമയെ മികച്ച താരമായി തിരഞ്ഞെടുത്തത്. റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടവും ലാ ലിഗ കിരീടവും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബെന്‍സേമ റയലിന്റെ തന്നെ തിബോ കുര്‍ട്വ, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രുയിനെ എന്നിവരെ ഫൈനല്‍ റൗണ്ടില്‍ മറികടന്നാണ് പുരസ്‌കാര വിജയിയായത്. കഴിഞ്ഞ തവണ ചെല്‍സിയുടെ ജോര്‍ജീന്യോയായിരുന്നു അവാര്‍ഡ് സ്വന്തമാക്കിയത്.

മികച്ച പരിശീലകനായി റയലിന്റെ തന്നെ കാര്‍ലോ ആന്‍സലോട്ടിയെ തിരഞ്ഞെടുത്തു. റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടവും ലാ ലിഗ കിരീടവും നേടിക്കൊടുത്തതിന്റെ ബലത്തിലാണ് ആന്‍സലോട്ടി മികച്ച പരിശീലകനായി മാറിയത്.

മികച്ച വനിതാതാരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലെക്‌സിയ പ്യൂട്ടെല്ലാസ് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പ്യൂട്ടെല്ലാസ് പുരസ്‌കാരം നേടുന്നത്. ആഴ്‌സനലിന്റെ ഇംഗ്ലീഷ് താരം ബേത്ത് മിയഡിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് പ്യൂട്ടെല്ലാസ് മികച്ച വനിതാതാരമായി മാറിയത്. മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്‌കാരം സ്‌പെയിനിന്റെ സാറിന വിയേഗ്മാന്‍ സ്വന്തമാക്കി.

Leave A Comment