മണിപ്പൂര്‍ സംഘര്‍ഷം: മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും
മണിപ്പൂര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും. ആദ്യ ഘട്ടത്തില്‍ കേന്ദ്രസര്‍വകലാശാലയിലെ ഒന്‍പത് വിദ്യാര്‍ഥികളെയാണ് നാട്ടിലെത്തിക്കുക.
സംസ്ഥാന സര്‍ക്കാര്‍ മണിപ്പൂര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഇംഫാലില്‍നിന്ന് സര്‍വകലാശാലയുടെ സഹായത്തോടെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം കൊല്‍ക്കത്ത വഴി ബാംഗ്ലൂരിലെത്തിക്കും. പിന്നീട് വ്യോമമാര്‍ഗം തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് വിവരം.
വിമാന ടിക്കറ്റടക്കം സര്‍ക്കാര്‍ ഇവര്‍ക്ക് കൈമാറിയതായി കേരളസര്‍ക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് അറിയിച്ചു. നാട്ടിലെത്താന്‍ തയാറെടുക്കുന്ന കൂടുതല്‍ വിദ്യാര്‍ഥികളെ തിരികെയെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment