തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 12 ആയി
ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 35 ഓളം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
തമിഴ്നാട്ടിലെ വില്ലുപുരത്തും ചെങ്കല്പ്പേട്ടിലുമാണ് വ്യാജമദ്യം കഴിച്ച് ആളുകള്‍ മരിച്ചത്. മൂന്ന് സ്ത്രീകളടക്കമുള്ളവരാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി പ്രത്യേക സംഘം തെരച്ചില്‍ നടത്തിവരികയാണ്.
രണ്ടിടത്തെയും വ്യാജമദ്യ ദുരന്തങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രഖ്യാപിച്ചിട്ടുണ്ട്.
Leave A Comment